X

മണിപ്പൂരിൽ മോദിക്ക് മൗനം; ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്കയെന്ന് കെസിബിസി

ബിജെപി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി. ഒരു സംസ്ഥാനം രണ്ട് മാസമായി കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ടെന്നും കെസിബിസി ഡെപ്യുട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണോ എന്ന് കാര്യത്തിൽ സന്ദേഹമുണ്ട്. 43% ക്രൈസ്തവരുള്ള മണിപ്പൂരിൽ അവർ നാമാവശേഷമാക്കപ്പെടുകയാണ്. ഇന്ത്യയിലുള്ള ആകെ ക്രൈസ്തവരുടെ കാര്യത്തിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കലാപം അടിച്ചമർത്താൻ സേനയ്ക്ക് ഭരണകൂടം വേണ്ട നിർദേശം നൽകാത്തത് സംശയാസ്പദമാണ്. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം എന്തുകൊണ്ട് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു

webdesk15: