കലാപം അനിയന്ത്രിതമായി തുടരുന്ന സാചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചേക്കുമെന്ന് സൂചന. ഗവര്‍ണറുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചയില്‍ രാജിക്കത്ത് നല്‍കുമെന്നും ബിരേൻ സിങിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനം പാലിക്കുകയാണ്. മണിപ്പുരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
കലാപം അനിയന്ത്രിതം; മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജി വച്ചേക്കും
Tags: manippurclash