X

‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ കേസ്സെടുക്കരുതെന്ന് സുപ്രീംകോടതി. നിലവില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു.

ഇനി ഒരിടത്തും പാട്ടിനതിരെ കേസ്സെടുക്കരുതെന്നും കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ കോടതി പിന്നീട് വിശദമായ വാദം കോള്‍ക്കും. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയില്‍ തെലങ്കാന പൊലീസ് കേസെടുത്തിരുന്നു. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

chandrika: