X

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്ത്

കര്‍ഷകരേയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുക്കൊണ്ട് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപ നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഗ്യാസ് സിലിണ്ടറിന് 500 രൂപ നല്‍കും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഒരുക്കും. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും. ഇതിനായി 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കും.

വാര്‍ദ്ധക്യ പെന്‍ഷനായി 6000 നല്‍കും. വികലാംഗ പെന്‍ഷനും വിധവാ പെന്‍ഷനും 600 വീതം നല്‍കും. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കും. ഇതിനായി ജാതി സെന്‍സസ് നടത്തും. ക്രീമിലെയര്‍ പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ഉടനടി വിള നഷ്ടപരിഹാരം. പാവപ്പെട്ടവര്‍ക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് ഉറപ്പാക്കും.

ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

 

webdesk13: