X

കെ.എം മാണി പെരുവഴിയിലേക്കോ? ഇടനിലക്കാരനായി ആരെത്തും?

 

സാക്ഷാല്‍ മാണി സാര്‍ പോലും നിനക്കാത്ത കാര്യങ്ങളായിരുന്നു ഇന്നു നടന്നത്. മാണി യുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ പ്രാദേശിക നേതൃത്വം സ്വന്തമായി എടുത്ത തീരുമാനമായിരുന്ന കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ സി.പി.എം കൂട്ടുകെട്ട്.
കോണ്‍ഗ്രസ്സുകാരും തള്ളപ്പറയാതെ മാണി യെ കാത്തു പോന്നിരുന്നു. പിണക്കം താല്‍ക്കാലികവും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാവുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കളും ആശ്വസിച്ചു. അത് കൊണ്ട് തന്നെ പൊതുവേ മൃദു സ്വരത്തിലായിരുന്നു മാണി സാറും വിമര്‍ശനങ്ങളുര്‍ത്തിയത്.

എന്നാല്‍ പുതിയ നീക്കങ്ങള്‍ നടത്തിയ ജോസ്.കെ.മാണി വിദേശത്താണ് ഇപ്പോള്‍ ഉള്ളത്. ജോസ്.കെ മാണിയാണ് ഈ നീക്കത്തിന് പിന്നില്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം എം ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നീക്കം പാളിയാല് താന്‍ വിദേശത്തായിരുന്നു എ്ന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് വിദേശത്തേക്ക് പോയതെന്ന് കരുതുന്നവരും ഉണ്ട്.

മാണിയുടെ എല്‍.ഡി.എഫ് പ്രവേശം എളുപ്പമായിരിക്കുമെന്ന് കക്ഷി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് തോന്നുന്നില്ല. സി.പി.ഐ സ്വരം കടുപ്പിച്ചാണ് പ്രതികരിച്ചത്. ആരേയും പുതുതായി മുന്നണിയിലേക്ക് എടുക്കാന്‍ താല്‍പര്യമില്ലെന്ന സി.പി.ഐ നേതാവ് പന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു.
അച്ചുതാന്ദനും മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് വ്യക്തമാക്കിയത്. അതോടൊപ്പം കേരള കേരള കോണ്‍ഗ്രസ്സിലെ തന്നെ നേതാക്കളുടെ അപസ്വരങ്ങളും പുറത്തു വന്നു. ജോസഫ് വിഭാഗമാണ് എതിര്‍ ശബ്ദമുന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇനി മാണിയെ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് കടുത്ത പ്രതികരണങ്ങളിലൂടെ അവര്‍ നിലപാട് അറിയിച്ചു കഴിഞ്ഞു. പൊതുവേ മയപ്പെടുത്തി സംസാരിക്കാറുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് പറഞ്ഞത് മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയാണെന്നാണ്. രമേശ് ചെന്നിത്തലയും അവസരവാദ രാഷ്ട്രീയമെന്നാണ് വിശേഷിപ്പിച്ചത്. കെ.മുരളീധരന്റെ പ്രസ്താവന കാക്ക മലര്‍ന്ന പറന്നാലും തിരിച്ചെടുക്കില്ലെന്നാണ്.

അതുകൊണ്ട് തന്നെ മാണി ഇനി ഏത് മുന്നണിയിലേക്ക് എന്ന് രാഷ്ടരീയ കേരളം ഉറ്റു നോക്കുന്നു. ആരാകും മാണി സാറിന്റെ ഭാവി നീക്കങ്ങളിലെ ഇടനിലക്കാരനെന്നതും ആകാംഷ പരത്തുന്നു.

chandrika: