X
    Categories: CultureNewsViews

ബി.ഡി.ജെ.എസ് വോട്ട് കിട്ടിയെന്ന് തുറന്നുപറഞ്ഞ് മാണി സി കാപ്പന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടിയെന്ന് തുറന്നു സമ്മതിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. മണ്ഡലത്തിലെ ബി.ജെ.പി വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായതും എല്‍.ഡി.എഫ്-എന്‍.ഡി.എ മുന്നണികള്‍ തമ്മിലുള്ള രഹസ്യധാരണ പുറത്താക്കുന്നതാണ്.

നിലവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 4197 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണിയ ഏഴ് പഞ്ചായത്തുകളിലും മാണി സി കാപ്പനാണ് ലീഡ്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, ഭരണങ്ങാനം പഞ്ചായത്തുകളില്‍ മുന്നേറിയതോടെയാണ് മാണി സി കാപ്പന്റെ ലീഡ് 4000 കടന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: