എന്‍.സി.പിവിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം ഇനി ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരില്‍ അറിയപ്പെടും. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചു. പാര്‍ട്ടിക്കു നിലവില്‍ 14ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.
എന്‍.സി.കെ, ഡി.സി.കെ എന്ന പേരുകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. മാണി സി. കാപ്പന്‍ തന്നെയാണ് നേതാവ് എന്നും എം.എല്‍.എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലെന്നും നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.