തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. കോഴ വാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് വിജിലന്‍സിനെ വിമര്‍ശിച്ച കോടതി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കാലാവധി തീര്‍ന്നതോടെയാണ് വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.