ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴം ഏതാണ്? ജപ്പാനിലെ തണുപ്പില്‍ വിളയിക്കുന്നത് തന്നെ. ഇതിന്റെ വിലകേട്ടാല്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ. ഒരെണ്ണത്തിന് 230 ഡോളര്‍ അഥവാ 20,000 രൂപയോളം! ജപ്പാനിലെ 60 കാരനായ കര്‍ഷകന്‍ നകാഗാവയാണ് ഈ പ്രത്യേകതരം മാമ്പഴം ഉല്‍പാദിപ്പിക്കുന്നത്. സ്വാദും കീടനാശിനി ഇല്ലാത്തതും കേക്കുകള്‍ക്കും ചായക്കും മറ്റും ഉപയോഗിക്കുന്നതാണിവ. ടൊക്കാച്ചിയിലാണ് നകാഗാവയുടെ തോട്ടം. ഇവിടെ നല്ല തണുപ്പിലാണ് വിളയിക്കുന്നത്. അധികവും ഹോട്ടലുകളിലേക്കാണ് ഇവ പോകുന്നത്. കീടങ്ങളുണ്ടെങ്കിലും സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെയാണ് ഇവ പഴുപ്പാകുംവരെ കാത്തിരുന്ന് ഉല്‍പാദിപ്പിക്കുന്നത്. കൃത്രിമമാര്‍ഗങ്ങളൊന്നുമില്ല.
2011 മുതലാണ് നകാഗാവ മാമ്പഴ കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായ പെട്രോള്‍ കമ്പനി ഉപേക്ഷിച്ചാണ് ഇതിലേക്കുളള സംരംഭം. മഞ്ഞിലെ സൂര്യന്‍ എന്നര്‍ത്ഥം വരുന്ന ഹകുഗിന്‍ നോ തയോ എന്ന ബ്രാന്‍ഡ് നാമം സംഘടിപ്പിച്ചിട്ടുണ്ട്. മാംഗോചായക്ക് ഇവയുടെ ഇലയും ഉപയോഗിക്കുന്നത്. ഏഷ്യയിലെ വലിയ പാചകക്കാരി നകാഗാവയുടെ മാമ്പഴമാണ് കേക്കിനായി വാങ്ങുന്നത്.ഇപ്പോള്‍ മനസ്സിലായില്ലേ ,നമ്മുടെ 100 രൂപ മാങ്ങയല്ല വലിയവിലയെന്ന്!