X

ഇന്നെടുത്ത 2 കേസിലും മാങ്കൂട്ടത്തിലിന് ജാമ്യം; ആദ്യ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരും

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരേണ്ടിവരും.

ജില്ലാ ജയിലില്‍ വച്ച് കന്റോണ്‍മെന്റ് പൊലീസാണ് 2 കേസില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ഈ കേസുകള്‍ക്കു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതില്‍ പൊലീസ് ഇതുവരെ പ്രൊഡക്ഷന്‍ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല.

webdesk13: