X
    Categories: indiaNews

മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും തലപ്പാടി, ഉള്ളാൾ സ്വദേശികളായ തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സോമേശ്വര ബീച്ചിലാണ് പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺകുട്ടികളെ സംഘം തല്ലിച്ചതച്ചത്.

webdesk15: