ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ്ക്കളെ തുടര്‍ച്ചയായി കൊല്ലുന്നവര്‍ക്കും കൊല്ലാന്‍
പ്രേരണ നല്‍കുന്നവര്‍ക്കുമെതിരെ കാപ്പ ചുമത്താന്‍ ഡിജിപി തയ്യാറാകണമെന്ന് കേന്ദ്രശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെതിരെ വായ തുറക്കണം. ഇല്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരും. എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ വര്‍ക്കലയില്‍ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന തൊണ്ണൂറുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറിയിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍
മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.