ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി. പെണ്‍കുട്ടികള്‍ വൈകിട്ട് ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് അവര്‍ പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മനേകാഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചത്. വനിതാ ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം അനിവാര്യമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. വനിതാ കോളജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ പോരെ എന്ന ചോദ്യത്തിന് വടിയും പിടിച്ച് നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെയ്യാനാവില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. സമയ നിയന്ത്രണം കൊണ്ടു മാത്രമേ സ്ത്രീ സംരക്ഷണം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടി നിരന്തരം വാദിച്ചിരുന്ന മനേകയുടെ ഈ പരാമര്‍ശം രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മനേകാ ഗാന്ധി നിലപാട് തിരുത്തുന്നു? ‘പെണ്‍കുട്ടികള്‍ ആറു മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം’
Tags: maneka gandhi
Related Post