മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായിരുന്ന ജുഡീഷ്യല്‍ കസ്റ്റഡി 6 വരെ നീട്ടി. സിബിഐ ആവശ്യപ്പെട്ടതിന് പ്രകാരമാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നു ദിവസത്തേക്കാണ് സിബിഐ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസമാണ് കോടതി നീട്ടി നല്‍കിയത്.
സിസോദിയയുടെ ജാമ്യപേക്ഷയില് വിധി പറയാന്‍ മാര്‍ച്ച് 10ലേക്ക് മാറ്റിയിരുന്നു. പിന്നീട് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സിസോദിയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ സിബിഐ ഹാജരാക്കിയത്.