ഡല്‍ഹി: പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രൂരമായ മര്‍ദ്ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കര്‍ഷര്‍ക പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയ. തന്റെയൊപ്പം തിഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പോലും കഴിയാത്ത അതിക്രമങ്ങളാണ്. അവരെ ജയിലിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണ്, മന്‍ദീപ് പറഞ്ഞു.
റിപബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ, കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് സിംഘുവില്‍ വെച്ച് മന്‍ദീപിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷകര്‍ക്ക് നേരെ മുഖം മൂടിയണിഞ്ഞ് അക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്നും അത് കണ്ടിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മന്‍ദീപ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഡല്‍ഹി പൊലീസ് മന്‍ദീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ തിഹാര്‍ ജയിലേക്ക് കൊണ്ടുപോയി.
ജനുവരി 26ന് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കര്‍ഷകര്‍ക്കൊപ്പമായിരുന്നു മന്‍ദീപ് തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. അവിടെ വെച്ച് കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ കുറിച്ച് അദ്ദേഹം കാരവാനില്‍ ഒരു ലേഖനം എഴുതുകയും ചെയ്തു.
ജസ്മീന്ധര്‍ സിംഗ്, മല്‍കിത് സിംഗ് എന്നീവരുടെ പേരെടുത്ത് പറഞ്ഞ് അവരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലേഖനം. ‘പച്ചക്കറികളും മറ്റ് അവശ്യവസ്‌ക്കളും വാങ്ങുന്നതനായി നരേളയില്‍ പോയി മടങ്ങിവരവെയാണ് പൊലീസ് ഞങ്ങളെ ലാത്തിവീശി ആക്രമിക്കുവാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഞങ്ങളെ അവര്‍ ഒരു പച്ച ബസില്‍ കയറ്റി വൈദ്യപരിശോധന നടത്തിയ ശേഷം തീഹാര്‍ ജയിലില്‍ കൊണ്ടുവന്ന് തടവിലാക്കി’, കര്‍ഷകനായ ജസ്മീന്ധര്‍ സിംഗ് പറഞ്ഞു. അതേസമയം ഏതെല്ലാം സെക്ഷനുകള്‍ ചുമത്തിയാണ് തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് എന്നറിയില്ലെന്നായിരുന്നു മല്‍കിത്തിന്റെ പ്രതികരണം.
ഇത് തന്നെയാണ് തീഹാറില്‍ കഴിയുന്ന കര്‍ഷകരില്‍ പലര്‍ക്കും പറയാനുള്ളത്. അവര്‍ക്കറിയാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് അവരെ തടവിലാക്കിയിരിക്കുന്നത്. അവിടെ വെച്ച് കര്‍ഷകരില്‍ പലരും അവരുടെ കുടുംബത്തെ പറ്റിയും കുടുംബാംഗങ്ങളെ പറ്റിയും തന്നോട് വ്യക്തമായും വിശദമായും സംസാരിച്ചു. അവരുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും താന്‍ അവിടെ പോയി അവരെ കാണണം എന്നാവശ്യപ്പെടുകയും ചെയ്തു. അവര്‍ അവിടെ വെച്ച് ഒട്ടേറെ കഥകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി. അതൊന്നും റെക്കോര്‍ഡ് ചെയ്യാന്‍ തന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ കര്‍ഷകരാണെന്ന് തനിക്ക് മനസ്സിലായി ‘കിസാന്‍ ഏക്ത സിന്ദാബാദ്’, എന്നാതാണ് അവരുടെ മുദ്രവാക്ക്യമെന്ന് തനിക്ക് ഉറപ്പായെന്നും മന്‍ദീപ് തന്റെ ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.