സ്റ്റോക്ക്‌ഹോം: വേദനകള്‍ മറന്ന് പോരാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ സംഘം. താരങ്ങളുടെ മനസ് നിറയെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണവും കൊല്ലപ്പെട്ട 22 പേരുടെയും മുഖമായിരുന്നു. അവര്‍ക്കായി ഒരു മിനുട്ട് പ്രാര്‍ത്ഥിച്ച് മൈതാനത്തിറങ്ങിയ പോള്‍ പോഗ്ബയും സംഘവും അക്ഷരാര്‍ത്ഥത്തില്‍ എല്ലാം മറന്നു. രണ്ട് ഗോളിന്റെ ജയത്തിന് ശേഷം വിതുമ്പിയ കോച്ച് ഹൗസേ മോറിഞ്ഞോയുടെ മുഖം പറഞ്ഞു എത്രമാത്രം വികാരഭരിതമായാണ് ടീം ഫൈനല്‍ കളിച്ചതെന്ന്.
ഇംഗ്ലീഷ് ക്ലബിന് വ്യക്തമായ ആധിപത്യം പ്രവചിച്ചായിരുന്നു കളി തുടങ്ങിയത്. പക്ഷേ യുവ താരങ്ങളുടെ ശക്തിയിലും വേഗതയിലും സുന്ദരമായ ഫുട്‌ബോള്‍ കാഴ്ച്ചവെച്ചാണ് അയാക്‌സ് അവസാനം വഴിമാറിയത്. ഒന്നാം പകുതിയുടെ തുടക്കത്തില്‍ ഫ്രഞ്ച് രാജ്യാന്തര മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്ററിന് ലീഡ് സമ്മാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹെന്‍ട്രിക് മിത്രായന്‍ രണ്ടാം ഗോളും നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ വന്‍കരയിലെ രണ്ടാം നിരക്കാരുടെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ് ലീഗ് സ്വന്തമാക്കുക വഴി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തും റെഡ്‌സ് സ്വന്തമാക്കി.
സൂപ്പര്‍ റെഡ്‌സ്; യൂറോപ്പ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്
Tags: manchester united