X

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി?

ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പുതിയ സൂചനകള്‍ വരുന്നു. പ്രധാനമായും രണ്ട് ഐ.എസ.്എല്‍ ക്ലബ്ബുകളെയാണ് സിറ്റി ഉടമകള്‍ നോട്ടമിട്ടിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ ഒന്നാമതേത്ത് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സാണ്. ഐ.എസ.്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളം ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്നവരുടെ മണ്ണാണെന്ന് കൂടി മനസ്സിലാക്കിയാണ് സിറ്റി ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സി.ഇ.ഒ വരുണ്‍ തൃപുരനേനി ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സൂചനകള്‍ നല്‍കുന്നത് സിറ്റി ഈ വര്‍ഷം തന്നെ ഒരു ഇന്ത്യന്‍ ക്ലബ്ബിനെ സ്വന്തമാക്കുമെന്നതാണ്.

ജംഷഡ്പൂര്‍ എഫ്.സിയാണ് സിറ്റി ഉടമകള്‍ ലക്ഷ്യമിടുന്ന മറ്റൊരു ക്ലബ്ബ്. താരതമ്യേന പുതിയ ക്ലബ്ബായതിനാല്‍ സിറ്റിക്ക് കൂടുതല്‍ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ചൈനീസ് ക്ലബ്ബില്‍ വലിയ തുക സിറ്റി ഉടമകള്‍ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ വിപണി ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ ന്യൂയോര്‍ക്ക് സിറ്റി, മെല്‍ബണ്‍ സിറ്റി, യോക്കോഹാമ എഫ് മാരിനോസ് തുടങ്ങിയ ക്ലബ്ബുകളിലും സിറ്റിയുടെ ഉടമകള്‍ക്ക് ഷെയറുകളുണ്ട്.

‘ലോകത്ത് പല ഭാഗങ്ങളിലായി ഏഴ് ക്ലബ്ബുകളില്‍ സിറ്റിയുടെ ഉടമക്ക് നിക്ഷേപമുണ്ട്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും വിപണിയില്‍ ഞങ്ങള്‍ക്ക് ഏറെ താല്‍പര്യമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ക്ലബ്ബ് വാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം അത് സാധ്യമാവും എന്നാണ് കരുതുന്നത്’- ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.

web desk 1: