X
    Categories: Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

മാഞ്ചസ്റ്റര്‍: സത്യത്തില്‍ അതൊരു സഹായമായിരുന്നു-മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വക സഹായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി രാജ്യത്തെ വ്യവസായ നഗരത്തിലെ രണ്ട് വന്‍കിടക്കാര്‍ തമ്മിലായിരുന്നു പോരാട്ടം. സിറ്റിക്കാര്‍ നേരത്തെ തന്നെ കിരീടം ഉറപ്പാക്കിയിരുന്നെങ്കിലും സമീപകാലത്തെ അവരുടെ പരാജയങ്ങള്‍ യുനൈറ്റഡിന് ചെറുതല്ലാത്ത പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ ഞായറിന്റെ അവധിയില്‍ യുനൈറ്റഡുകാര്‍ അപ്രതീക്ഷിതമായി വെസ്റ്റ് ബ്രോമിനോട് തോറ്റപ്പോള്‍ സിറ്റിയുടെ തൊപ്പിയില്‍ കിരീടമെത്തുകയായിരുന്നു. യുനൈറ്റഡിന്റെ തോല്‍വിയടെ നഗരമങ്ങ് നീലപുതപ്പണിഞ്ഞു. പിന്നെ ആഘോഷ ബഹളമായിരുന്നു. കൂറെ കാലത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ ലീഗ് സ്വന്തമാക്കിയ ആഹ്ലാദത്തില്‍ പക്ഷേ അവര്‍ യുനൈറ്റഡ് ഫാന്‍സിനെ ദ്രോഹിച്ചില്ല-അവരാണല്ലോ കിരീടം സമ്മാനിച്ചവര്‍…!
ഞായറാഴ്ച്ച സിറ്റിക്ക് മല്‍സരമുണ്ടായിരുന്നില്ല. ശനിയാഴ്ച്ച അവര്‍ ടോട്ടനത്തോട് കളിച്ചിരുന്നു. സമനിലയില്‍ കലാശിച്ച ആ പോരാട്ടത്തിന് ശേഷം വിദുര പ്രതീക്ഷ പോലെ യുനൈറ്റഡിന്റെ പോരാട്ടം വെസ്റ്റ് ബ്രോമുമായി. യുനൈറ്റഡ് തോല്‍ക്കുമെന്ന് സിറ്റിക്കാര്‍ ആരും കരുതിയിരുന്നില്ല. എങ്കിലും ഫുട്‌ബോള്‍ മൈതാനമാണല്ലോ -പലതും സംഭവിക്കാം. അത് തന്നെ സംഭവിച്ചു. ഹൗസേ മോറിഞ്ഞോയുടെ ചാമ്പ്യന്‍ സംഘം ദൂര്‍ബലര്‍ക്ക് മുന്നിവല്‍ നാണം കെട്ടു. വന്‍ വിജയം പ്രതീക്ഷിച്ചാണ് യുനൈറ്റഡ് വെസ്റ്റ് ബ്രോമിനെതിരെ കളിക്കാനിറങ്ങിയത്. കനത്ത മഴയില്‍ നടന്ന പോരാട്ടത്തില്‍ പക്ഷേ ഗോള്‍ക്കീപ്പര്‍ ബെന്‍ ഫോസ്റ്ററുടെ മികവില്‍ വെസ്റ്റ് ബ്രോം പൊരുതി നിന്നു. മല്‍സരത്തിന്റെ 77-ാം മിനുട്ടിലായിരുന്നു യുനൈറ്റഡിനെ ഞെട്ടിച്ച് കൊണ്ട് ജെയ് റോഡ്രിഗസ് നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: