ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് സ്വന്തം വേദിയില്‍ അവസാന സ്ഥാനക്കാരായ ലീഡ്‌സ് യുനൈറ്റഡിനെതിരെ. മല്‍സരം രാത്രി 7-30 ന്. 33 മല്‍സരങ്ങളില്‍ നിന്നായി 79 ല്‍ നില്‍ക്കുന്ന സിറ്റിക്ക് തൊട്ട് പിറകില്‍ 34 കളികളില്‍ 78 പോയന്റുമായി ആഴ്‌സനലുണ്ട്.
ഇന്ന് ജയിച്ചാല്‍ സിറ്റിക്ക് ആഴ്‌സനലിനേക്കാള്‍ നാല് പോയിന്റ് ലീഡ് നേടാം. തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ ചെല്‍സിക്ക് മുന്നില്‍ ബോണ്‍മൗത്താണ്. താല്‍കാലിക കോച്ച് ഫ്രാങ്ക് ലംപാര്‍ഡിന് ഇന്നെങ്കിലും വിജയിക്കാനാവുമോ എന്നതാണ് ചോദ്യം. ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍: ഏ.എഫ്.സി ബോണ്‍മൗത്ത്-ചെല്‍സി (7-30), ടോട്ടനം-കൃസ്റ്റല്‍ പാലസ്(7-30) വോള്‍വര്‍-ആസ്റ്റണ്‍വില്ല (7-30), ലിവര്‍പുള്‍-ബ്രെന്‍ഡ്‌ഫോര്‍ഡ് (10-00)