X

സൂപ്പര്‍ കപ്പിലേക്ക് കാതോര്‍ത്ത് മഞ്ചേരി

മലപ്പുറം: ഐ.എസ്.എല്ലിലെ 11 ടീമുകളും ഐ-ലീഗിലെ ടീമുകളില്‍ നിന്ന് യോഗ്യത മത്സരം വിജയിച്ചെത്തുന്ന അഞ്ചു ടീമുകളുമടക്കം ഇന്ത്യയിലെ മികച്ച 16 ഫുട്‌ബോള്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ചതോടെ കാത്തിരിപ്പിലാണ് മഞ്ചേരിയും. മൂന്നൂറില്‍ പരം വരുന്ന വിദേശ കളിക്കാരും കോച്ചുമാരും ടെക്‌നിഷ്യന്മാരുമടക്കം രണ്ടുവേദികളിലായിട്ട് നിറഞ്ഞുനില്‍ക്കും. ഏപ്രില്‍ മൂന്നിന് ഐ ലീഗ് ക്ലബ്ബുകളുടെ യോഗ്യത മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റിന് തുടക്കം. 10 ഐ ലീഗ് ക്ലബ്ബുകളാണ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്നും അഞ്ചു ടീമുകള്‍ സൂപ്പര്‍ കപ്പിന് യോഗ്യത നേടും. ഏപ്രില്‍ അഞ്ചിനും ആറിനും രണ്ടു വീതം യോഗ്യത മത്സരങ്ങളാണ് നടക്കുക. വൈകുന്നേരം അഞ്ചുമണിക്കും രാത്രി എട്ടിനുമാണ് മത്സരങ്ങള്‍. രണ്ടിനും ഒരു ടിക്കറ്റായിരിക്കും. നിരക്ക് പുറത്തുവിട്ടിട്ടില്ല.

സൂപ്പര്‍ കപ്പ്
എട്ടു മുതല്‍

16 ടീമുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍ കപ്പ് ഏപ്രില്‍ എട്ടുമുതലാണ് ആരംഭിക്കുന്നത്. ഐ ലീഗിലെ 5 ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ടീമുകളുമടക്കം 16 ടീമുകളാണ് പങ്കെടുക്കുക. വൈകുന്നേരം അഞ്ചിനും എട്ടിനുമാണ് മുഴുവന്‍ മത്സരങ്ങളും. ആദ്യ മത്സരം ഏപ്രില്‍ എട്ടിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ എഫ്.സി ഐ ലീഗിലെ യോഗ്യത നേടുന്ന ആദ്യടീമുമായി മത്സരിക്കും. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിയെ നേരിടും. മഞ്ചേരിയില്‍ 9ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി പ്രാഥമിക റൗണ്ട് മൂന്നിലെ ടീമിനെയാണ് നേരിടുക. രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്.സി ഈസ്റ്റ്ബംഗാളുമായി മത്സരിക്കും.

ചാമ്പ്യന്‍സ്
ലീഗിനുള്ള
ഇന്ത്യന്‍ ടീമിനെ
മഞ്ചേരിയില്‍
നിന്നറിയും

ഏഷ്യയിലെ നമ്പര്‍ വണ്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമിനെ അറിയാം ഏപ്രില്‍ നാലിന്. മഞ്ചേരിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുംബൈ എഫ്.സി ജംഷധ്പൂര്‍ എഫ്.സിയെ നേരിടും. ഇതിലെ വിജയികളായിരിക്കും ഇത്തവണത്ത എ.എഫ്.സി ഏഷ്യന്‍കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. രാത്രി എട്ടരക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

 

 

webdesk11: