മഞ്ചേരി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി ഫൗണ്ടേഷനു (ജി.വി.എഫ്) കീഴിലുള്ള ഗ്രീന്‍ വാലി അക്കാദമി ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. കഴിഞ്ഞ ദിവസം ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.
പി.എഫ്.ഐയുടെ പരിശീലന കേന്ദ്രമാണ് മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയെന്നാണ് എന്‍. ഐ.എ ആരോപിക്കുന്നത്. 10 ഹെക്ടര്‍ വരുന്നതാണ് ഗ്രീന്‍വാലി കാമ്പസ്. യു.എ.പി.എ നിയമം അനുസരിച്ച് കേരളത്തില്‍ നിന്നും പി.എഫ്.ഐക്ക് കീഴില്‍ എന്‍.ഐ.എ കണ്ടു കെട്ടുന്ന ആറാമത്ത പരിശീലന കേന്ദ്രവും 18-ാമത്തെ വസ്തുവകയുമാണ് മഞ്ചേരിയിലേത്. എന്‍. ഐ. എ 2023 മാര്‍ച്ച് 17ന് 59 പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കള്‍ കണ്ടുകെട്ടല്‍.