X

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളും മരവിപ്പിച്ചു

പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി പിടിച്ചെടുത്തു. മണപ്പുറത്തിന്റെ തൃശൂരിലുള്ള പ്രധാന ശാഖയിലടക്കം കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടന്നിരുന്നു.

മണപ്പുറം ഫിമാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രാ ഫാംസിനു വേണ്ടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന. നിയമവിരുദ്ധമായി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്. തൃശൂരിലെ 6 കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.

webdesk14: