മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം; നാലു പേര്‍ക്ക് പരിക്ക്

കല്‍പറ്റ: മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം. വള്ളിയൂര്‍ക്കാവ് ശ്രീധരനാണ് (65) മരിച്ചത്. നിയന്ത്രണംവിട്ട വാഹനം ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീധരന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. അമ്പലവയല്‍ പൊലീസിന്റെ വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായത്. മോഷണക്കേസില്‍ പ്രതിയായ യുവാവിനെയും കൊണ്ട് സുല്‍ത്താന്‍ ബത്തേരി കോടതിയിലേക്ക് പോവുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.

പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ്, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കുണ്ട്.

 

webdesk17:
whatsapp
line