X
    Categories: MoreViews

തുടര്‍ച്ചയായി നാലു മണിക്കൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍; യുവാവ് ആത്മഹത്യ ചെയ്തു

നാലു മണിക്കൂര്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. 25കാരനാണ് ബവേഷ് റാത്തോടാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദ്ദാനയിലെ മൊറാര്‍ജി വാസന്ത് ചേരിയിലാണ് സംഭവം. ബവേഷ് ജോലി ചെയ്തിരുന്ന മദ്യവില്‍പ്പനശാലയുടെ ഉടമ ഉള്‍പ്പെട്ട കേസിലാണ് പൊലീസ് ചോദ്യം ചെയ്തത്.

പ്രദേശത്ത് നടന്ന ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ വാക്കു തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
മദ്യവല്‍പനശാലയുടെ ഉടമയും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരെ അടിക്കുകയും 20 ഓളം ബൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസെത്തുന്നതിന് മുമ്പ് ഇവര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദൃക്‌സാക്ഷിയായ ബവേഷിനെ സ്റ്റേഷനിലെത്തിച്ച് നാലു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. നാലുമണിക്കൂറിന് ശേഷം വിട്ടെങ്കിലും വീട് വിട്ട് പുറത്ത് പോകരുതെന്ന് ഇയാളോട് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ബവേഷ് പൊലീസ് ചോദ്യം ചെയ്തതിലുള്ള മനോവിഷമം കാരണം തൂങ്ങി മരിക്കുകയായിരുന്നു.

chandrika: