X

അനുവാദമില്ലാതെ തന്റെ ജീന്‍സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു

ലഖ്‌നൗ: അനുവാദമില്ലാതെ തന്റെ ജീന്‍സ്പാന്റ്‌സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹദാബാദ് ജില്ലയിലെ തര്‍വായിലാണ് സംഭവം. വ്യാഴായ്ചയാണ് മുപ്പതിയഞ്ചുകാരനായ സുരേന്ദ്രനെയാണ് ജേഷ്ഠന്‍ രാജേന്ദ്ര(37) സ്വന്തം ജീന്‍സ് പാന്റ്‌സ് അനുവാദമില്ലാത്ത ധരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്
കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഓടി രക്ഷപ്പെട്ടുകയും ചെയ്തു രാജേന്ദ്ര.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സുരേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജേന്ദ്ര കുത്താന്‍ ഉപോയിച്ച കത്തി സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന രാജേന്ദ്രനെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് അലഹബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

chandrika: