സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച തുകയുടെ വിഹിതം നല്‍കാത്തതിന്റെ പേരില്‍ യുവാവ് പിതാവിനെ തല്ലിക്കൊന്നു. തെലുങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെയാണ് 22കാരനായ മകന്‍ തരുണയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
ജലവകുപ്പില്‍ നിന്ന് 2017 ജൂണില്‍ വിരമിച്ച കൃഷ്ണക്ക് ആറു ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ തുകക്കു പുറമെ സ്വന്തം പേരിലുള്ള ഭൂമി വിറ്റ് പത്തു ലക്ഷം രൂപയും കൃഷ്ണക്കു ലഭിച്ചു. ഈ തുക മക്കളായ തങ്ങള്‍ക്കു വീതിച്ചു നല്‍കണമെന്ന് തരുണ ആവശ്യപ്പെട്ടു.
രണ്ടു ലക്ഷം ഒഴികെ തുക മുഴുവനും ഇദ്ദേഹം മൂന്നു മക്കള്‍ക്കുമായി നല്‍കി. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു ശേഷം ബാക്കി തുകയുടെ പങ്കു കൂടി വേണമെന്ന് ആവശ്യപ്പെട്ട് പിതാവിനെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. എന്നാല്‍ ആവശ്യം നിരസിച്ച കൃഷ്ണയെ വടി ഉപയോഗിച്ച് മകന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബോധരഹിതനായ കൃഷ്ണയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.