X

ഒരു വശം ശൂന്യമായ 500 രൂപാ നോട്ട്; ജനം ആശങ്കയില്‍

ഗുഡ്ഗാവ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ചതിന്റെ പ്രതിസന്ധി മാറും മുമ്പ് നോട്ടില്‍ അച്ചടി പിശകുള്ളതായി വ്യാപക പരാതി. മധ്യപ്രദേശില്‍ എടിഎമ്മില്‍ നിന്നെടുത്ത അഞ്ഞൂറ് രൂപ നോട്ടില്‍ ഒരു വശം ശൂന്യമാണെന്നാണ് പുതിയ പരാതി.
ഗുഡ്ഗാവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പൊതുമേഖലാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണമെടുത്ത ഹേമന്ദ് സോണിക്കാണ് ഒരു വശം മാത്രം അച്ചടിച്ച നോട്ട് ലഭിച്ചത്. ഇന്നലെ രാത്രിയോടെ പിന്‍വലിച്ച 1500 രൂപയില്‍ രണ്ടു നോട്ടിലാണ് അച്ചടി പിശാച് കയറിയത്. മഹാത്മാഗാന്ധിയുടെ ചിത്രമില്ലാതെ 2000 രൂപ നോട്ട് ലഭിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്ന് പുതിയ പരാതി.


യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാങ്ക് അധികൃതരോട് വിശദീകരണം തേടി. എന്നാല്‍ റിസര്‍വ് ബാങ്കില്‍ നിന്നാണ് ഇത്തരം നോട്ട് ലഭിച്ചതെന്നായിരുന്നു ബാങ്ക് അധികൃതരുടെ വാദം. ഉപഭോക്താക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അച്ചടി പിശകു സംഭവിച്ച നോട്ട് എടിഎമ്മില്‍ നിന്ന് പരിശോധിച്ച് മാറ്റിയതായി ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. പരിശോധിച്ച ശേഷം മാത്രമാണ് നിലവില്‍ എടിഎമ്മില്‍ പണം ലോഡ് ചെയ്യുന്നതെന്നും ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ പറഞ്ഞു.

chandrika: