X
    Categories: CultureNewsViews

2000 രൂപ പന്തയത്തിന് ഒറ്റയടിക്ക് 41 മുട്ട കഴിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജോന്‍പുര്‍∙ ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 മുട്ട തിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. നാല്‍പത്തിരണ്ടുകാരനായ സുഭാഷ് യാദവാണു മരിച്ചത്. ജോന്‍പുരിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണു സംഭവം.

സുഹൃത്തിനൊപ്പമാണ് സുഭാഷ് മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് ഒറ്റയിരിപ്പിന് എത്ര മുട്ട കഴിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇവര്‍ തമ്മില്‍ തകര്‍ക്കമായി. ഒടുവില്‍ 50 മുട്ട കഴിക്കുന്നയാള്‍ക്ക് 2000 രൂപ നല്‍കുമെന്ന പന്തയത്തിലെത്തി കാര്യങ്ങള്‍. പന്തയം സ്വീകരിച്ച സുഭാഷ് മുട്ട കഴിച്ചു തുടങ്ങി.

41 മുട്ട ഒറ്റയടിക്കു കഴിച്ച സുഭാഷ് 42-ാമത്തെ മുട്ട കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ സുഭാഷിനെ ഉടന്‍ തന്നെ തൊട്ടടുത്തു ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു മാറ്റി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സുഭാഷ് മരിച്ചു. ഒറ്റയടിക്കു കൂടുതല്‍ മുട്ടകള്‍ കഴിച്ചതാകാം മരണകാരണമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: