X

ഇന്ധനവില: കുറച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; ഒമ്പതു പൈസയുടെ ചെക്ക് കൈമാറി യുവാവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനു പിന്നാലെ വെറും ഒമ്പതു പൈസ വെട്ടിക്കുറച്ച നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ് രംഗത്ത്. ഇന്ധനവിലയില്‍ കുറവ് വന്ന ഒമ്പതു പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് പ്രതിഷേധിച്ചത്.

തെലുങ്കാനയിലെ സിര്‍സില സ്വദേശിയായ വി ചന്ദ്രയ്യയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തുവന്നത്. ജില്ലാ കലക്ടര്‍ പങ്കെടുത്ത ചടങ്ങില്‍ ഒമ്പതു പൈസയുടെ ചെക്ക് ചന്ദ്രയ്യ കൈമാറുകയും ചെയ്തു.

‘നിങ്ങള്‍ പെട്രോളിന് ഒമ്പതു പൈസ കുറച്ചു. വില കുറഞ്ഞതില്‍ നിന്ന് എനിക്ക് കിട്ടിയ ലാഭം ഞാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. എന്റെ സംഭാവന നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു’, ചന്ദ്രയ്യ പറഞ്ഞു.

chandrika: