X

ഡ്രിപ്പിന് കുത്തിയ സൂചിയിലൂടെ രക്തം വാര്‍ന്ന് യുവാവ് മരിച്ചു

ആലപ്പുഴ: ഡ്രിപ്പ് നല്‍കുന്നതിന് കു്ത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി യുവാവ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൂച്ചക്കല്‍ വടുതല സഫ്‌വാന്‍ മന്‍സിലില്‍ സഫ്‌വാന്‍ (32) ആണ് മരിച്ചത്.
ശരീരവേദനയും തലകറക്കവും മൂലം സഫ്‌വാനെ കഴിഞ്ഞ രണ്ടിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിന് ഡ്രിപ്പ് ഇട്ടു. എന്നാല്‍ വലതു കൈയില്‍ കുത്തിയിരുന്ന സൂചിയില്‍ നിന്ന് രക്തം തിരികെ ഒഴുകുകയായിരുന്നു. കിടക്കയിലും മറ്റും രക്തം നിറഞ്ഞപ്പോഴാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജീവനക്കാര്‍ സൂചി മാറ്റിയെങ്കിലും അമിതമായി രക്തം വാര്‍ന്നൊഴുകിയതിനാല്‍ യുവാവിന്റെ നില ഗുരുതരമാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മരിച്ചു.

chandrika: