മുംബൈ: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎം തകര്‍ത്തു. മുംബൈയിലെ വാസിയില്‍ ബുധനാഴ്ചയാണ് സംഭവം. ഉച്ചയോടെ വാസിയിലെ ഫത്തേവാദി നാകയിലെ എടിഎമ്മിനു മുന്നിലെത്തിയ 40കാരന്‍ കാര്‍ഡ് ഇട്ടെങ്കിലും പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. തുടര്‍ന്നാണ് ഇയാള്‍ മെഷീന്‍ തകര്‍ത്തത്. ഉടന്‍ തന്നെ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.
അതേബാങ്കിന്റെ കാര്‍ഡുപയോഗിച്ചാണ് ഇയാള്‍ എടിഎമ്മിലെത്തിയതെന്നാണ് വിവരം. പണമില്ലെന്ന ബോര്‍ഡ് എടിഎമ്മിന് മുന്നില്‍ വെച്ചില്ലായിരുന്നു, അതുകൊണ്ട് തന്നെ നിരവധിയാളുകള്‍ കാര്‍ഡുപയോഗിച്ച് പണം എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം എടിഎം തകര്‍ത്തതിന് ഇയാള്‍ക്കെതിരെ കേസൊന്നും നല്‍കിയിട്ടില്ല. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട വരിയാണ് പ്രകടമാകുന്നത്.
പല എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. പുതിയ 500,2000 നോട്ടുകള്‍ ലഭിക്കുന്നതിന് എടിഎമ്മുകളില്‍ ചെറിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇത് പല എടിഎമ്മുകളിലും പൂര്‍ത്തിയാക്കിയിട്ടില്ല.