X

കാമുകിയുമായി ഒളിച്ചോടിയ യുവാവ് ലോഡ്ജില്‍ മര്‍ദ്ദനമേറ്റ് മരിച്ചു

തൃശൂര്‍: ലോഡ്ജില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി മരതൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു.

ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മര്‍ദിച്ചത്. സന്തോഷിനെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആദ്യം പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. ഇന്ന് സന്തോഷ് മരിച്ചതോടെ കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

chandrika: