തിരൂര്‍: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ലഭിക്കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എഞ്ചിനീയറെ ഓടിച്ചിട്ട് തല്ലി. ഒടുവില്‍ എഞ്ചിനീയര്‍ മതില്‍ചാടി രക്ഷപ്പെട്ടു. മലപ്പുറം തിരൂര്‍ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ വിശ്രമ മന്ദിരവളപ്പില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാംഗദനെ തല്ലിയത്.
തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രന്‍ റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി രാമചന്ദ്രന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ ഓഫീസിലേക്ക് അയക്കുന്നതിന് പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ ഓഫീസിലേക്ക് മാറി അയക്കുകയായിരുന്നു. ചന്ദ്രാംഗതന്‍ ഇക്കാര്യം രാമചന്ദ്രനെ അറിയിച്ചതോടെ ക്ഷുഭിതനായ രാമചന്ദ്രന്‍ ചന്ദ്രാംഗതനെ മര്‍ദിക്കുകയായിരുന്നു.