മുംബൈ: ദേശീയ സുരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പ്രധാനമന്ത്രിക്ക് നേരെ രാസായുധ പ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് (22) ആണ് അറസ്റ്റിലായത്. ഇയാള്‍ മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി നോക്കുകയാണ്.
ഈ മാസം 27ന് മുംബൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. കാശിനാഥിന്റെ ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാള്‍ മുംബൈയില്‍ നിന്നാണ് വിളിക്കുന്നതെന്ന് മനസിലായത്. ജാര്‍ഖണ്ഡിലെ നക്‌സല്‍ ആക്രമണത്തില്‍ ഇയാളുടെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഇതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു.