X

‘മോദി രാജാവാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്’; എംടിയെ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി നടന്‍ മാമുക്കോയ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായ പ്രകടനം നടത്തിയ എം.ടി വാസുദേവന്‍നായരെ പിന്തുണച്ച് നടന്‍ മാമുക്കോയ. നിലവില്‍ ഇന്ത്യ ഭരിക്കുന്നത് മോദി രാജാവാണെന്നായിരുന്നു എം.ടിയെ അധിക്ഷേപിച്ചവര്‍ക്കുള്ള മാമുക്കോയയുടെ മറുപടി. എം.ടിയെ പോലുള്ള വ്യക്തികളാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത്. എം.ടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന്റെ പേരില്‍ രാജ്യത്ത് എന്തും ചെയ്യാമെന്ന ധാരണയിലാണ് ബിജെപി. രാജഭരണം പോലെയാണ് നിലവില്‍ ജനാധിപത്യം വ്യവസ്ഥിതി നടപ്പാക്കുന്നത്. മോദി രാജാവാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് – മാമുക്കോയ പ്രതികരിച്ചു. എംടിക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയക്കു പുറമെ നിരവധി പ്രമുഖര്‍ എംടിക്കു പിന്തുണയുമായി നേരത്തെ എത്തിയിരുന്നു. എംടിയുടെ വാക്കുകള്‍ക്ക് നേരിന്റെ ചുവയാണുള്ളതെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ആര്‍.ഉണ്ണി പ്രതികരിച്ചു.

chandrika: