X
    Categories: MoreViews

സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി മമ്മൂട്ടി; നല്‍കിയത് നടന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ ഭരത് അവാര്‍ഡും പത്മശ്രീയും ലഭിച്ച ഈ നടന് ആദ്യമായി കിട്ടിയ പ്രതിഫലം അറിയാമോ?.

ഇന്നു കോടികള്‍ പ്രതിഫലം വാങ്ങുന്ന താരത്തിന് 800 രൂപയാണ് ആദ്യമായി പ്രതിഫലമായി ലഭിച്ചത്. ചെക്കായിട്ടാണ് ഈ തുക ലഭിച്ചത്. അതും നടന്‍ ശ്രീനിവാസന്റെ കൈയില്‍ നിന്ന്.


കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത് 1980ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള പ്രതിഫലമായാണ് ഈ തുക ലഭിച്ചത്.
ശ്രീനിവാസനായിരുന്നു മമ്മൂട്ടിയെ മേളയിലേക്ക് ശിപാര്‍ശ ചെയ്തത്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ മമ്മൂട്ടിയുടെ പ്രതിഫലം കെ.ജി ജോര്‍ജ്ജ് ശ്രീനിവാസനെ ഏല്‍പ്പിക്കുകയായിരുന്നു.

നായകനു തുല്യ പ്രാധാന്യമുള്ള സഹനടനായാണ് മമ്മൂട്ടി മേളയില്‍ തിളങ്ങിയത്.

രഘു, ശ്രീനിവാസന്‍, അഞ്ജലി നായിഡു ഉള്‍പ്പെടെ താരങ്ങളുടെ നീണ്ടനിരയും ചിത്രത്തിലുണ്ടായിരുന്നു.

1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ക്യാമറക്കു മുന്നിലെത്തിയെങ്കിലും ദീര്‍ഘകാലം മമ്മൂട്ടിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല.

പിന്നെയും ഒമ്പതു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു മമ്മൂട്ടിക്ക് പ്രതിഫലം ലഭിക്കാന്‍.

chandrika: