ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടന്‍മാരായിരുന്നു മമ്മുട്ടിയും മോഹന്‍ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്‍ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്‍താരങ്ങളായിരിക്കുമ്പോള്‍ ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്‍ എന്നും ചിന്തിച്ചിട്ടുണ്ടാവും.
ഈ നാലുപേരും സിനിമയില്‍ മികച്ച രീതിയില്‍ മുന്നേറിയപ്പോള്‍ ശങ്കറിന്റെ മുന്നേറ്റം മോഹന്‍ലാലിനും റഹ്മാന്‍ മമ്മുട്ടിക്കും ഭീഷണിയായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. പിന്നീട് റഹ്മാനേയുംശങ്കറിനേയും സിനിമയില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം സിമിയിലേക്കെത്തിയെങ്കിലും ശങ്കറിന് വിജയിക്കാനും കഴിഞ്ഞില്ല. സിനിമയില്‍ ശങ്കറിനേയും റഹ്മാനേയും ഒതുക്കിയതിന് പിന്നില്‍ മമ്മുട്ടിയും മോഹന്‍ലാലുമാണെന്ന് അന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നത്.
വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങളുടെ ആദ്യ കാലങ്ങളില്‍ മിന്നി നിന്ന താരങ്ങളായിരുന്നു ശങ്കറും റഹ്മാനും. എന്നാല്‍ സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ശബ്ദം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും മലയാള സിനിമയില്‍ വേണ്ടവിധം വിജയം നേടാന്‍ കഴിയാതിരുന്നത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ റഹ്മാന്‍ ആ കുറവ് പരിഹരിച്ചു. ഇപ്പോള്‍ റഹ്മാന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നുണ്ട്. തമിഴിലും റഹ്മാന്‍ സ്വന്തമായി ഡബ്ബ് ചെയ്യുന്നു-ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.