മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റില്‍ ഒരുക്കുന്ന കര്‍ണന്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് നീളുന്നു. പി ശ്രീകുമാറിന്റെ രചനയില്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഷാര്‍ജാ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍ കര്‍ണനെക്കുറിച്ച് ആരാധകന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് മമ്മൂട്ടിയുടെ മറുപടി. ‘അതിനെപ്പറ്റി എനിക്കൊന്നും പറയാറായിട്ടില്ല. അതിന്റെ ആളുകള്‍ തന്നെ തീരുമാനിക്കട്ടെ. സിനിമയെക്കുറിച്ച് നിങ്ങള്‍ക്കൊരു പ്രതീക്ഷ തന്നാല്‍ അതെന്റെ ഉത്തരവാദിത്തമായി മാറും. അത് നടക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം’ മമ്മൂട്ടി പറഞ്ഞു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ് വിമലും കര്‍ണന്‍ എന്ന പേരില്‍ ചിത്രമൊരുക്കുന്നുണ്ട്. ഇതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
- 8 years ago
chandrika
Categories:
Video Stories