തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രജക്ട് പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മുട്ടി. മാമാങ്കം എന്ന സിനിമ വള്ളുവനാട്ടിലെ ചാവേറുകളുടെ ചരിത്രമാണ് പറയുന്നത്.
മമ്മുട്ടി തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്‌ളാദവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്നാണ് മമ്മൂട്ടി പറയുന്നത്.
നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷതയെന്നും മമ്മൂട്ടി പറയുന്നു. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്കുള്ള നന്ദിയും മെഗാസ്റ്റാര്‍ വ്യക്തമാക്കി.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.