ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി.വി ആനന്ദബോസുമായി മുഖ്യമന്ത്രി മമത രമ്യതയിലെത്തിയത് ബി.ജെ.പിക്കാര്‍ക്ക് രസിക്കുന്നില്ല. കഴിഞ്ഞമാസമാണ് ബോസിനെ ഗവര്‍ണറായി നിയമിച്ചത.് ബി.ജെ.പി സംസ്ഥാന നേതാക്കളാകട്ടെ ഇതില്‍ക്ഷുഭിതരാണ്. ഗവര്‍ണറെ വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാനുള്ള ബില്‍ മമതസര്‍ക്കാര്‍പിന്‍വലിച്ചതും ബോസും മമതയും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് ബി.ജെ.പി പറയുന്നു. ഏതായാലും കഴിഞ്ഞദിവസം ഗവര്‍ണര്‍ വിളിച്ച വിരുന്നില്‍ മമത പങ്കെടുക്കുകയും ബി.ജെ.പി നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തു.പഴയ മമതയുടെ അടുത്തയാളായ സുവേന്ദു അധികാരിയാണ് പ്രതിപക്ഷനേതാവ്.
മുന്‍ ഐ.എ.എസ്സുകാരനായ ആനന്ദബോസ് അടുത്തകാലത്താണ് ബി.ജെ.പിയുമായി അടുത്തതും ഗവര്‍ണറായതും.