X

‘ഇനിയും ഞാന്‍ നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും’; ബി.ജെ.പിക്ക് മറുപടിയുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിക്ക് ചുട്ടമറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. താനിനിയും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞു. താന്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയല്ലെന്നും ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി മമത പറഞ്ഞു.

‘ഞാന്‍ നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ പോവുകയാണ്. നിങ്ങളും വരണം. ഞാന്‍ മുസ്ലിംങ്ങളെ പ്രീണിപ്പിക്കുകയാണോ?അല്ല. നിങ്ങള്‍ക്ക് പശു പാല്‍ തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയാറാവേണ്ടതുണ്ട്’; കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ട് മമത പ്രതികരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. 2014ല്‍ ഉണ്ടായിരുന്ന 34 സീറ്റുകള്‍ ഇത്തവണ 22 സീറ്റായി ചുരുങ്ങിയിരുന്നു. ബി.ജെ.പി രണ്ട് സീറ്റില്‍ നിന്ന് 18ആയി ഉയര്‍ത്തുകയും ചെയ്തു.

chandrika: