കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മമത സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് അനുമതി നിഷേധിച്ചത്. യോഗിയുടെ ജനകീയതയാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കാതിരിക്കാന്‍ മമത ബാനര്‍ജിയെ പ്രേരിപ്പിച്ചതെന്ന് യോഗിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍ പറഞ്ഞു.
നേരത്തെ, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതിയും മമത ബാനര്‍ജി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.