X

മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ?; മമതയും ഒമര്‍ അബ്ദുള്ളയും കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: ബി.ജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യത്തിന് രൂപം കൊടുക്കുന്നതിന് ചര്‍ച്ചകള്‍ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും കൂടിക്കാഴ്ച്ച നടത്തി. ദേശീയ തലത്തിലേക്ക് മമത ബാനര്‍ജിയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.

ബംഗാളില്‍ മമത ചെയ്യുന്ന കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാല്‍ മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. നേരത്തെ, മമത ബാനര്‍ജി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നകലുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് മമത-ഒമര്‍ കൂടിക്കാഴ്ച്ച നടക്കുന്നത്. ഇത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തി.

എന്നാല്‍ മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: