കൊല്‍ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്‍ജി പറഞ്ഞു.
2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതല്‍ ‘ഇരുണ്ട ദിവസം’ ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുകയാണെന്നും മമത പറഞ്ഞു.
നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ വലിയ പ്രതിഷേധവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ കറന്‍സി മുഴുവന്‍ ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ച് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുകയായിരുന്നു മോദി.