ന്യൂഡല്‍ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി മമത ബാനര്‍ജി. വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബി.ജെ.പി രഹിത ഇന്ത്യ എന്ന ക്യാംപെയിനുമായി ഡല്‍ഹി സന്ദര്‍ശിക്കാനൊരുങ്ങുകയാണ് മമത.
ന്യൂഡല്‍ഹി, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മമത ആഗസ്റ്റ് 27 ന് പാട്നയില്‍ നടക്കുന്ന ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുക്കും. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വിരുദ്ധ കക്ഷികളാണ് റാലിയില്‍ അണി ചേരുക.
രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി . മിഡ്നാപൂരില്‍ നടന്ന പൊതുചടങ്ങിലാണ് ബി.ജെ.പി ക്വിറ്റ് ഇന്ത്യ എന്ന കാംപെയിനുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്ന് മമത ആവശ്യപ്പെട്ടു.
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് ബിജെപിക്കെതിരായി മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബി.ജെ.പി ക്വിറ്റ് ഇന്ത്യ പ്രചരണ പരിപാടി ആരംഭിക്കുന്നതായി മമത പ്രഖ്യാപിച്ചത്.
”ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് മമതാ ബാനര്‍ജി രണ്ടാം പതിപ്പ് സൃഷ്ടിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തി സംസാരിക്കുന്നതിനിടെ ബി,ജെ.പിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണമെന്നും സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തിടണമെന്നും അവര്‍ അണികളോട് ആഹ്വാനം ചെയ്തു.
ബിജെപിയെ നമ്മള്‍ ഇന്ത്യയില്‍ നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്. ശാരദ-നാരദ കേസുകളുടെ പേരില്‍ നമ്മളെ വിരട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷെ നാം അതില്‍ ഭയപ്പെടേണ്ടതില്ല, കാരണം നമ്മളാരും കുറ്റകാരല്ല, അണികളോടായി മമത പറഞ്ഞു.