കൊല്‍ക്കത്ത: ബംഗാളില്‍ മമതയെ വീഴ്ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിവുപോലെ തന്റെ എല്ലാ തട്ടിപ്പും വെട്ടിപ്പും നടത്തിയാണ് അമിത് ഷായുടെ നീക്കങ്ങള്‍. ഇതിനിടെ അമിത് ഷായും ഒരു രഹസ്യക്കളി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അടുത്തിടെ ബംഗാള്‍ സന്ദര്‍ശിച്ചപ്പോള്‍ ദളിത്, ആദിവാസി കുടുംബങ്ങളില്‍ നിന്ന് അമിത് ഷാ ഭക്ഷണം കഴിച്ചിരുന്നു. ബിജെപി പിന്നോക്കക്കാരുടെ കൂടെയാണ് എന്ന് വരുത്താനായിരുന്നു ഷായുടെ ശ്രമം. എന്നാല്‍ ദളിത് കുടുംബത്തോടൊപ്പം അമിത് ഷാ ഭക്ഷണം കഴിച്ചെങ്കിലും അത് പാചകം ചെയ്തത് പുറത്തുവെച്ച് ബ്രാഹ്മണരാണെന്നാണ് മമതയുടെ ആരോപണം.
ദളിത് കുടുംബത്തിലെ സ്ത്രീകള്‍ അമിത് ഷായ്ക്ക് ആഹാരം ഒരുക്കുന്നതിനായി കാബേജും, മല്ലിയിലയുമെല്ലാം അരിയുന്ന ഫോട്ടോകള്‍ പുറത്തു വന്നിരുന്നു, എന്നാല്‍ അമിത് ഷാ കഴിക്കുന്ന പാത്രത്തില്‍ ഇതു കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ബസുമതി അരിയും, പോസ്റ്റ ബോറയുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കൂടാതെ അമിത് ഷാ സന്ദര്‍ശിച്ച വീട്ടില്‍ അസുഖ ബാധിതനായ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ലെന്നും മമത ആരോപിക്കുന്നു.
ഗോത്ര സ്വാതന്ത്ര്യസമര സേനാനി ബിര്‍സ മുണ്ടെ ആണെന്ന് കരുതി വേറെ ആരുടേയോ പ്രതിമയ്ക്കാണ് അമിത്ഷാ ഹാരാര്‍പ്പണം നടത്തിയതെന്നും മമത പരിഹസിച്ചു. ആദിവാസികള്‍ കൂട്ടമായി വസിക്കുന്ന ബാനുര ജില്ലയിലെ ഖത്ര പ്രദേശത്ത് സംസാരിക്കവെ മമത ബാനര്‍ജി അമിത്ഷായ്ക്കെതിരെ ആഞ്ഞടിച്ചത്. തന്റെ സര്‍ക്കാര്‍ അടുത്ത തവണ മുതല്‍ ബിര്‍സ മുണ്ടയുടെ വാര്‍ഷികത്തില്‍ അവധി നല്‍കുമെന്നും സംസ്ഥാനത്തിന്റെ അവധി ദിന പട്ടികയില്‍ ഇടം നല്‍കുമെന്നും പറഞ്ഞു.