X

മമത പുറത്താകാതെ മുടി വളര്‍ത്തില്ല: ജാമ്യം കിട്ടിയതിന് പിന്നാലെ തല മുണ്ഡനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അധികാരത്തില്‍ നിന്ന് പുറത്താകുന്നത് വരെ മുടി വളര്‍ത്തില്ലെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് വക്തവും അഭിഭാഷകനുമായ കൗസ്താവ് ബാഗ്ചി. മമതക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ ഇദ്ദേഹം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തല മുണ്ഡനം ചെയ്ത് മമതക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.

തലമുണ്ഡനം ചെയ്യുന്നത് എന്റെ പ്രതിഷേധത്തിന്റെ അടയാളമാണ്. മമതാ ബാനര്‍ജിയെ ആ സ്ഥാനത്തു നിന്ന് ഇറക്കുന്നത് വരെ ഞാന്‍ തലയില്‍ മുടി വളര്‍ത്തില്ല അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഇദ്ദേഹം അറസ്റ്റിലായിരുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ടോക്ക് ഷോയില്‍ കൗസ്താവ് വിവാദ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

 

webdesk11: