രാജ്യം ഉറ്റു നോക്കിയ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയ്ക്ക് കൂറ്റന്‍ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിനെ 58,389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്.ഈ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപ്ക്ഷമാണിത്. എണ്ണിയ 21 റൗഡിലും മമത തന്നെയായിരുന്നു മുന്‍പന്തിയില്‍.
നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭവാനിപൂരിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.ഇനി മമതക്ക് വീണ്ടും മുഖ്യമന്ത്രിയായി തുടരാം.
സ്ഥാനാര്‍ത്ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുണ്ടായ മുര്‍ഷിദാബാദ് ജില്ലയിലെ സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.