കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അത്താഴ വിരുന്നൊരുക്കിയതിനു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അടുത്ത ബന്ധം വിവരിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്. മമതാ ബാനര്‍ജി എനിക്ക് വളരെ അടുപ്പമുള്ളയാളാണ്. ഈ ആശുപത്രി തുടങ്ങാനായി നടന്ന ഡോക്ടറെ ഞാന്‍ അവരുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവര്‍ സഹായിക്കുകയും ചെയ്തു ഗാംഗുലി വെളിപ്പെടുത്തി.