X
    Categories: indiaNews

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കൂ; മോദിയോട് മമത

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കാന്‍ മമത ആവശ്യപ്പെട്ടു.

വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മമതയുടെ പ്രതികരണം. കേന്ദ്രത്തില്‍നിന്ന് ബംഗാളിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്നില്ലെന്ന് മമത കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വിസുകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.

വ്യാഴാഴ്ച കോവിഡ് ലോക്ഡൗണ്‍ ആഗസ്റ്റ് 30 വരെ നീട്ടിയതായി മമത അറിയിച്ചിരുന്നു. ഇളവുകള്‍ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്.

 

Test User: